തൃശൂർ : രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷവും പ്രതിദിന കൊവിഡ് നിരക്ക് വീണ്ടും നാലായിരത്തിനടുത്തേക്ക് തന്നെ. ഇന്നലെ 3,832 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 17,726 പേരെ ടെസ്റ്റ് ചെയ്തപ്പോൾ 21.62 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം ഒറ്റ തദ്ദേശ സ്ഥാപനങ്ങളിലും ടി.പി.ആർ നിരക്ക് അമ്പതിന് മുകളിലെത്തിയില്ല.
പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരമാവധി പേരിൽ വാക്സിനെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ചൊവ്വാഴ്ച്ച ജില്ലയിൽ റെക്കാഡ് വാക്സിനേഷനാണ് നടത്തിയത്. 166 വാക്സിനേഷൻ കേന്ദ്രങ്ങളിലായി 92,000 ൽപരം ഡോസുകൾ വിതരണം ചെയ്തു. രാത്രി വൈകിയും വാക്സിനേഷൻ തുടർന്നു. ഇന്ന് തൃശൂർ ജനറൽ ആശുപത്രിയിൽ അതിഥി തൊഴിലാളികൾക്കായുള്ള പ്രത്യേക വാക്സിനേഷൻ സെഷൻ നടന്നു. 18 വയസിന് മുകളിലുള്ള 27 ലക്ഷത്തോളം ജനങ്ങളിൽ എത്രയും വേഗം കൊവിഡ് 19 വാക്സിൻ ആദ്യഡോസ് നൽകുക എന്ന ലക്ഷ്യം മുൻനിറുത്തിയുള്ള തീവ്രയത്നത്തിന്റെ ഫലമായി നിലവിൽ 21 ലക്ഷത്തിലേറെ പേർക്ക് ആദ്യ ഡോസ് നൽകിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |