തൃശൂർ: ജില്ലയിൽ 3,226 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,833 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 23,764 ആണ്. തൃശൂർ സ്വദേശികളായ 66 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,44,385 ആണ്. 4,18,758 പേർ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.68 ശതമാനമാണ്. സമ്പർക്കം വഴി 3,199 പേർക്ക് രോഗം സ്ഥിരീകരിച്ചു. 11 ആരോഗ്യപ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 11 പേർക്കും ഉറവിടം അറിയാത്ത അഞ്ച് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |