തൃശൂർ: പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം 14ന് തൃശൂരിൽ നടക്കും. 13,534 പട്ടയങ്ങളാണ് സംസ്ഥാനത്താകെ വിതരണത്തിനൊരുങ്ങുന്നത്. തൃശൂർ ടൗൺ ഹാളിൽ രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, ഡോ.ആർ. ബിന്ദു എന്നിവർ മുഖ്യാതിഥികളാകും. ഇതോടൊപ്പം 14 ജില്ലാ കേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലും പട്ടയമേളകൾ നടക്കും. താലൂക്ക്, ജില്ലാ കേന്ദ്രങ്ങളിൽ ജില്ലകളിലെ മന്ത്രിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ആദ്യ നൂറ് ദിനം കൊണ്ട് 12,000 പട്ടയങ്ങളാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 13,500 പട്ടയങ്ങൾ വിതരണത്തിനായി സജ്ജമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |