തൃശൂർ : 22.25 ശതമാനം പോസിറ്റിവിറ്റിയോടെ ജില്ലയിൽ 2812 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം മൂവായിരത്തിന് താഴെയെത്തിയെങ്കിലും ടി.പി.ആർ നിരക്ക് കൂടുകയാണ്. 12,637 പേരെയാണ് പരിശോധിച്ചത്. കടങ്ങോട്, വടക്കേക്കാട്, മുരിയാട്, മുല്ലശേരി, ചൊവ്വന്നൂർ, ഒരുമനയൂർ എന്നിവിടങ്ങളിൽ അമ്പത് ശതമാനത്തിന് മുകളിലാണ് ടി.പി.ആർ. ചേലക്കര, വെള്ളാങ്കല്ലൂർ, നടത്തറ, കടവല്ലൂർ, പൊയ്യ, കാറളം, പരിയാരം, തെക്കുംകര, ദേശമംഗലം പഞ്ചായത്തുകളിൽ നാൽപ്പത് ശതമാനത്തിന് മുകളിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |