SignIn
Kerala Kaumudi Online
Thursday, 25 April 2024 7.59 PM IST

നല്ലതും നാടനുമായി 4 കുടുംബശ്രീ ഷോപ്പികൾ

kudumbhasree

  • കാർഷികസമൃദ്ധിക്ക് അഗ്രി ന്യൂട്രി ഗാര്‍ഡന്‍

തൃശൂർ: വനിതാ സംരംഭകരുടെ ഉൽപന്നങ്ങളും ഭക്ഷ്യവസ്തുക്കളും വിൽക്കാനായി തുറക്കുന്ന കുടുംബശ്രീ ഷോപ്പികളിൽ നാലെണ്ണം കൂടി ഉടൻ തുറക്കും. അതേസമയം, വിഷവിമുക്തവും പോഷകസമൃദ്ധവുമായ പച്ചക്കറി, പഴവർഗങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കാനായി അഗ്രി ന്യൂട്രി ഗാർഡൻ കാമ്പയിനും തുടക്കമായി.
ഇരിങ്ങാലക്കുട നഗരസഭയിലും കൊടകര, കൊണ്ടാഴി പഞ്ചായത്തിലും കുടുംബശ്രീ ഷാേപ്പികൾ നിർമാണം പൂർത്തിയായി. നടത്തറയിൽ പണി നടക്കുന്നുണ്ട്. ഈ നാല് ഷോപ്പും തുറക്കുന്നതോടെ തദ്ദേശീയ ഉൽപന്നങ്ങളുടെ വിപണനരംഗത്ത് കുടുംബശ്രീയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാകും. ഒരേ നിറത്തിലും സമാന മാതൃകയിലുമായി മിനി സൂപ്പർ മാർക്കറ്റ് മാതൃകയിലുള്ള കേന്ദ്രത്തിൽ സംരംഭകരുടെ ഉൽപന്നങ്ങളും സംഘകൃഷി ഗ്രൂപ്പുകാരുടെ പച്ചക്കറികളും വിൽക്കാം. കെട്ടിടങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ വഴിയോ സ്വന്തമായോ വാടകയ്‌ക്കെടുക്കാം. കുടുംബശ്രീ വഴി നൽകുന്ന അഞ്ച് ലക്ഷത്തിൽ മൂന്നര ലക്ഷത്തോളം രൂപ കെട്ടിടത്തിന്റെ മിനുക്കുപണികൾ, റാക്കുകൾ, ഫർണിച്ചറുകൾ, വൈദ്യുതി, വെള്ളം എന്നിവയ്ക്ക് ഉപയോഗിക്കാം. ബാക്കി തുക സാധനങ്ങൾ സംഭരിക്കുന്നതിനും ശമ്പളം, വാടക മുതലായവയ്ക്കും വിനിയോഗിക്കാം. 'നല്ലതും നാടനും' എന്നാണ് ഷോപ്പികളുടെ പ്രചാരണ വാക്യം. സി.ഡി.എസുകൾക്കാണ് നടത്തിപ്പ് ചുമതല. മാർക്കറ്റിംഗിനും നടത്തിപ്പിനുമായി ഒരാളെ ചുമതലപ്പെടുത്തും. സംരംഭകരുടെ യോഗം വിളിച്ച് ഉൽപന്നങ്ങളുടെ മാർജിൻ നിശ്ചയിച്ച് സ്ഥിരമായി ഉൽപന്നങ്ങളെത്തിക്കും. മറ്റ് ജില്ലകളിലെ ഉൽപന്നങ്ങളും കേന്ദ്രങ്ങളിലുണ്ടാകും.


കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിനാണ് നിർമാണച്ചുമതല. കടവല്ലൂർ, എരുമപ്പെട്ടി പഞ്ചായത്തിലും കൊടുങ്ങല്ലൂർ, ചാവക്കാട് നഗരസഭകളിലും ഷോപ്പികൾ തുറന്നിട്ടുണ്ട്.

കെ.വി ജ്യോതിഷ്‌കുമാർ
കുടുംബശ്രീ ജില്ലാ മിഷൻ

കോ-ഓർഡിനേറ്റർ

മൂന്ന് സെന്റിൽ ഗാർഡൻ

പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും പോഷക സമൃദ്ധമായ പച്ചക്കറി- പഴവർഗങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനുമായി നടപ്പിലാക്കുന്ന പദ്ധതിയാണ് അഗ്രി ന്യൂട്രി ഗാർഡൻ കാമ്പയിൻ. മൂന്ന് സെന്റ് മുതലുള്ള സ്ഥലത്ത് ജൈവ രീതിയിൽ കാർഷിക വിളകൾ ഉൽപാദിപ്പിക്കാം. കാമ്പയിന്റെ ഭാഗമാകുന്നവർ തക്കാളി, പാവൽ, ചീര, മഞ്ഞൾ, മല്ലി, പുതിന, വെണ്ട, വഴുതന, വെള്ളരി എന്നിവയിൽ ഏതെങ്കിലും അഞ്ചിനം പച്ചക്കറികളും പപ്പായ, പേര, നെല്ലി, തുടങ്ങി രണ്ടിനം ഫലവൃക്ഷങ്ങളുമാണ് കൃഷി ചെയ്യേണ്ടത്. ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുക. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.രാജൻ ഒല്ലൂക്കര ബ്ലോക്കിലെ നടത്തറ പഞ്ചായത്ത് ഒമ്പതാം വാർഡിൽ നിർവഹിച്ചു.

  • പദ്ധതി നടപ്പാക്കുന്നത്
  • പഞ്ചായത്ത് തലത്തിൽ ഓരോ വാർഡിലും തിരഞ്ഞെടുക്കപ്പെട്ട 50 പ്ലോട്ടുകളിൽ.
  • വാർഡുകൾ: 1465.
  • കുടുംബങ്ങൾ: 75,000
  • പദ്ധതി നടപ്പാക്കുന്നത്: 2000 ഏക്കറിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KUDUMBASREE, SHOPPE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.