തൃശൂർ: ജില്ലയിലെ ജനകീയ പ്രശ്നങ്ങളിൽ കോൺഗ്രസ് ഇടപെടൽ കൂടുതൽ ശക്തമാക്കാൻ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ യോഗം തീരുമാനിച്ചതായി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. ഇതിനായി ജില്ലയിൽ 14,000 കോൺഗ്രസ് യൂണിറ്റുകൾ രൂപീകരിക്കും. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് അറിയുന്നതിനും അവരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതിനും വേണ്ടിയാണ് ഏറ്റവും താഴെത്തട്ടിൽ 50 വീടുകൾക്ക് ഒരു യൂണിറ്റ് എന്ന രീതിയിൽ യൂണിറ്റുകൾ രൂപീകരിക്കുന്നത്. കൂടാതെ നിലവിലെ ബൂത്ത്, മണ്ഡലം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ ശക്തിപ്പെടുത്തുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.കോൺഗ്രസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കെ.പി.സി.സി നൽകിയ മാർഗരേഖയെ അടിസ്ഥാനമാക്കിയാണ് ജില്ലയിലെ പ്രവർത്തന പരിപാടികൾക്ക് രൂപം നൽക്കുന്നത്.
കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റ കെ. സുധാകരൻ എം.പി ഇന്ന് തൃശൂരിൽ എത്തും. വൈകിട്ട് 4ന് നടക്കുന്ന ഡി.സി.സി ജനറൽ ബോഡി മീറ്റിംഗ് കെ.പി.സി.സി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പ്രവർത്തന പരിപാടികൾ പ്രഖ്യാപിക്കും.
ടി.എൻ. പ്രതാപൻ എം.പി, എം.പി. വിൻസെന്റ്, ഒ. അബ്ദുറഹ്മാൻകുട്ടി, പി.എ. മാധവൻ, ജോസഫ് ചാലിശ്ശേരി, സനീഷ്കുമാർ ജോസഫ് എം.എൽ.എ, കെ.കെ. കൊച്ചുമുഹമ്മദ്, ടി.വി. ചന്ദ്രമോഹൻ, എം.കെ. പോൾസൺ മാസ്റ്റർ, അനിൽ അക്കര, എം.കെ. അബ്ദുൽസലാം, എം.പി. ജാക്സൺ, അഡ്വ. ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്. ശ്രീനിവാസൻ, കെ.ബി. ശശികുമാർ, ജോൺ ഡാനിയൽ, ഷാജി കോടങ്കണ്ടത്ത്, എൻ.കെ. സുധീർ, എ. പ്രസാദ്, സി.സി. ശ്രീകുമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |