SignIn
Kerala Kaumudi Online
Saturday, 20 April 2024 9.26 AM IST

നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങൾക്ക് തുടക്കം

bjp

തൃശൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിയുടെ ജീവിതയാത്രയുടെ പ്രദർശനം "നവഭാരത് മേളയ്ക്ക്" തുടക്കമായി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പ്രദർശന മേള ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലഘട്ടത്തിൽ സമർത്ഥമായ, സമഗ്രമായ, ശാസ്ത്രീയ പ്രതിരോധ പ്രവർത്തനം നടത്തി, മറ്റെല്ലാ രാജ്യങ്ങൾക്കും മാതൃകാപരമായ പ്രവർത്തനം നടത്തിയത് ഭാരതമാണെന്നും ആ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് നരേന്ദ്രമോദിയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇത് ലോകം അംഗീകരിക്കുന്ന വസ്തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന പരിപാടിയിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂർണ്ണ, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. ഹരി, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത്ത് കണ്ണായി, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംജി മാടത്തിങ്കൽ, അമൃത, രഘുനാഥ് സി. മേനോൻ, കോർപറേഷൻ കൗൺസിലർമാരായ പൂർണ്ണിമ സുരേഷ്, നിജി, പ്രസാദ് , വിപിൻ ഐനിക്കുന്നത്ത്, മുരളി കൊളങ്ങാട്ടിൽ, അംജിത്, പ്രസന്നൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MODI, BIRTHDAY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.