തൃശൂർ : കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിൽ ജില്ലാ ജനറൽ ആശുപത്രിയിൽ കൊവിഡ് ബാധിതയായവരിലെ നൂറാമത്തെ കൺമണി പിറന്നു. കൊവിഡ് ബാധിതരായ ഗർഭിണികളുടെ പ്രസവം എന്നത് സ്വകാര്യമേഖലയിലെ ആശുപത്രികളിലടക്കം എല്ലാ ആശുപത്രികളിലും വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ തൃശൂർ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ആ വെല്ലുവിളി ഏറ്റെടുത്തു. കൊവിഡ് ബാധിതരായ ഗർഭിണികളുടെ പ്രസവം ആശുപത്രിയിൽ ആരംഭിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവിയുടെ നേതൃത്വത്തിൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെയും മറ്റ് പ്രധാന വിഭാഗങ്ങളായ ജനറൽ മെഡിസിൻ, അനസ്തീഷ്യ, ശിശുരോഗം എന്നിവയിലെ ഡോക്ടർമാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഇത് സാദ്ധ്യമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |