തൃശൂർ: ആഭരണ നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) ഒല്ലൂക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 'സമാദരം' പരിപാടി സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.യു കുഞ്ഞമ്പു അദ്ധ്യക്ഷനായി. പരീക്ഷകളിൽ മികച്ച വിജയം നേടിയ യൂണിയൻ അംഗങ്ങളുടെ മക്കളെ ആദരിച്ചു. ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.ബി സുരേന്ദ്രൻ, മേഖലാ സെക്രട്ടറി കെ. ബാലചന്ദ്രൻ, സംഘാടക സമിതി ചെയർമാൻ ബാബു മങ്കര, കൺവീനർ പി.എൻ. ദിലീപ് കുമാർ, കെ.വി ചന്ദ്രൻ , സി.എൻ.രവീന്ദ്രൻ, സുഭി സുകുമാരൻ, ഷീബ ജോയി, മറ്റ് നേതാക്കളായ പി.വി. ഗിരീഷ്, ടി.കെ. തങ്കപ്പൻ, സതീഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |