ചാലക്കുടി: മലക്കപ്പാറ റോഡിൽ കാട്ടാനകളുടെ ശല്യത്തിന് അറുതിയില്ല. കുമ്മാട്ടി ഭാഗത്ത് ആനക്കൂട്ടം ഇറങ്ങി റോഡിന്റെ സംരക്ഷണ ഭിത്തി തകർത്തു. പത്ത് ഭിത്തികളിൽ എട്ടെണ്ണവും ആനകൾ തകർത്തിട്ടു. മുള്ളുവേലിയുണ്ടായിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. സാധാരണ ഭിത്തികൾ നേരത്തെ പലവട്ടം ആനകൾ പൊളിച്ചിരുന്നു. ഇതേത്തുടർന്ന് ബലമേറിയ ഭിത്തികളാണ് ഈയിടെ കെട്ടിയത്. ചെമ്പിന്റെ മുള്ളുവേലി കെട്ടി പരീക്ഷിക്കാനാണ് വനപാലകരുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |