തൃശൂർ : കൊവിഡ് വ്യാപനത്തെ തുടർന്ന് കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാവക്കാട്, ഗുരുവായൂർ, ചാലക്കുടി, കുന്നംകുളം ഉൾപ്പെടെയുള്ള ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 124 വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇതിൽ ഏറ്റവും കൂടുതൽ വ്യാപനമുള്ള വാർഡ് താന്ന്യം പഞ്ചായത്തിലെ കിഴുപ്പിള്ളിക്കര ഒമ്പതാം വാർഡാണ്. പോസിറ്റിവിറ്റി നിരക്ക് 30.88 ശതമാനമാണ് . തൃശൂർ കോർപറേഷൻ പരിധിയിൽ ഒരിടത്തും നിയന്ത്രണങ്ങളില്ല. പുത്തൻചിറ, ശ്രീനാരായണപുരം, കൈപ്പറമ്പ് പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ വാർഡുകളിൽ ട്രിപ്പിൾ ലോക്ഡൗണുള്ളത്. ഇപ്പോഴും കൊവിഡ് വ്യാപനത്തോത് കുറച്ചു കൊണ്ടുവരാൻ സാധിച്ചിട്ടില്ല.
2504 പേർക്ക് കൊവിഡ്
2504 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 10,609 പേരെ പരിശോധിച്ചതിൽ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 387 പേർ 60 വയസിന് മുകളിലുള്ളവരും199 പേർ 14 വയസിന് താഴെയുള്ളവരുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |