കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ്റെ നേതൃത്വത്തിലുള്ള മഹാസമാധി ദിനാചരണ ചടങ്ങുകൾക്ക് വൈദിക യോഗം കൊടുങ്ങല്ലൂർ യൂണിയൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ശാന്തി ഹോമത്തോടെ തുടക്കം കുറിച്ചു. വൈദിക യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് കൊടുങ്ങല്ലൂർ ബാബു ശാന്തി, വൈദിക യോഗം യൂണിയൻ പ്രസിഡൻ്റ് സച്ചിദാനന്ദൻ ശാന്തി, സെക്രട്ടറി ബാബു ശാന്തി, വൈദിക യോഗം കൗൺസിലർമാരായ മുത്തു ശാന്തി, കെ.പി പ്രജിത്ത് ശാന്തി, യൂണിയൻ ഭാരവാഹികളായ നന്ദകുമാർ ശാന്തി, പ്രകാശൻ ശാന്തി, സരിൻ ശാന്തി, കൊട്ടേക്കാട്ട് സുധി ശാന്തി തുടങ്ങിയവർ മുഖ്യകാർമ്മികത്വം വഹിച്ചു.
രണ്ടരയ്ക്ക് ശ്രീനാരായണ കൃതികളുടെ പാരായണം, സമൂഹാർച്ചന, പ്രാർത്ഥന എന്നിവയ്ക്ക് ശേഷം മഹാസമാധി പൂജയോടെ ചടങ്ങുകൾ സമാപിച്ചു. യൂണിയൻ പ്രസിഡൻ്റ് ഉമേഷ് ചള്ളിയിൽ, സെക്രട്ടറി പി.കെ. രവീന്ദ്രൻ, യോഗം കൗൺസിലർ ബേബിറാം, യൂണിയൻ നേതാക്കളായ സി.ബി. ജയലക്ഷ്മി ടീച്ചർ, ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ഡി. വിക്രമാദിത്യൻ, എം.കെ. തിലകൻ, എൻ.വൈ. അരുണൻ, കെ.ജി. ഉണ്ണിക്കൃഷ്ണൻ, ഇ.ജി. സുഗതൻ, പി.കെ. വിശ്വൻ, ജോളി ഡിൽഷൻ, ജയാരാജൻ, സ്റ്റാഫംഗങ്ങളായ കെ.ഡി. ലാൽ, ബിന്ദു ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |