കൊടുങ്ങല്ലൂർ: മതം മാറ്റമല്ല കീഴാള ജാതികളിൽ നിന്നുള്ള മതാരോഹണമാണ് മലബാർ കലാപകാലത്ത് നടന്നതെന്ന് ഡോ. കെ. എസ് മാധവൻ പറഞ്ഞു. ടി. എൻ ജോയ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ജോയോർമ്മ 2021 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാറിൽ മാത്രമല്ല ബ്രിട്ടീഷ് ഇന്ത്യയിൽ തന്നെ കീഴാളരിൽ ഹിന്ദുക്കൾ ഇല്ലായിരുന്നു. അന്ന് ഇസ്ലാമിലേക്ക് മതം മാറ്റമല്ല നടന്നത്. പല കീഴാള ജാതികളിൽ നിന്നും ഇസ്ലാമിലേക്ക് മതാരോഹണമാണ് നടന്നത്. ആ കാലഘട്ടത്തിൽ ബ്രിട്ടീഷുകാരിൽ നിന്ന് മാത്രമല്ല ജന്മികൾ നിന്നും സവർണരിൽ നിന്നും പലവിധത്തിലുള്ള അടിച്ചമർത്തൽ കീഴാള ജനവിഭാഗങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും കെ. എസ് മാധവൻ പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ വി. കെ ശ്രീരാമൻ അദ്ധ്യക്ഷനായി. മലബാർ കലാപത്തിലെ കീഴാള മുഖങ്ങൾ എന്ന പുസ്തകം സി.പി.എം ഏരിയ സെക്രട്ടറി പി.കെ ചന്ദ്രശേഖരൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.പി സുഭാഷിന് നൽകി പ്രകാശനം ചെയ്തു. പി. എൻ ഗോപീകൃഷ്ണൻ, അഡ്വ. ശബള തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |