ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി കെ.പി. വിനയൻ ചുമതലയേറ്റു. അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിച്ചിരുന്ന ജില്ലാ കളക്ടർ ഹരിത.വി. കുമാറിൽ നിന്നാണ് ചുമതലയേറ്റുവാങ്ങിയത്. ദേവസ്വം ഭരണസമിതി ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത് , കെ. അജിത്ത്, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, ദേവസ്വം വിവിധ വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായി. നഗരകാര്യ വകുപ്പിൽ റീജിയണൽ ജോയിന്റ് ഡയറക്ടറായിരിക്കെയാണ് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി കെ.പി. വിനയനെ സർക്കാർ ഡെപ്യൂട്ടേഷനിൽ നിയമിച്ചത്. ഒരു വർഷമാണ് കാലാവധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |