SignIn
Kerala Kaumudi Online
Saturday, 20 April 2024 3.47 AM IST

പെൺകുട്ടികൾക്ക് ആദരം

girls

തൃശൂർ : അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോട് അനുബന്ധിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും മഹിളാ ശക്തി കേന്ദ്രയുടെയും ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പെൺകുട്ടികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ചെൽസിയ ജോബി, ഫാത്തിമ വഫ അബൂബക്കർ, അനു ടി. സാബു, ദേവിക എം.എം, അഞ്ജു മുരളി, ദേവിക വി. വി എന്നിവർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു. മുണ്ടൂർ ലയൺസ് ക്ലബിന്റെ സഹകരണത്തോടെയാണ് ആദരവ് സംഘടിപ്പിച്ചത്. ശൈശവ വിവാഹ നിരോധന നിയമം 2006 എന്ന വിഷയത്തെ കുറിച്ച് അഡ്വ. ഫരീദ് അൻസാരി ക്ലാസെടുത്തു. തുടർന്ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ബി.എസ്. ഡബ്ല്യു വിദ്യാർത്ഥിനികൾ അവതരിപ്പിച്ച നാടകാവിഷ്‌കാരം കളക്ടർ ഹരിത വി. കുമാർ ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ADARAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.