തൃശൂർ : പേരാമംഗലം ശ്രീദുർഗാ വിലാസം ഹൈസ്കൂളിലെ എസ്.പി.സി കേഡറ്റുകൾ കേരള പൊലീസ് സ്മൃതി ദിനത്തോട് അനുബന്ധിച്ച് പേരാമംഗലം പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷനിലെ വിവിധ വിഭാഗങ്ങൾ, ശിശു സൗഹൃദ പൊലീസ് കേന്ദ്രം എന്നിവ കേഡറ്റുകൾ അടുത്തറിഞ്ഞു. സ്റ്റേഷൻ ഇൻസ്പെക്ടർ അശോക് കുമാർ കുട്ടികൾക്ക് പൊലീസ് നടപടിക്രമങ്ങൾ, യൂണിഫോമിന്റെ പ്രാധാന്യം, ചുമതലകൾ എന്നിവ വിശദീകരിച്ചു. നവംബർ ഒന്നിന് വിദ്യാലയം തുറക്കുന്നതിനോട് അനുബന്ധിച്ച് പാലിക്കേണ്ട മുൻകരുതലുകളിൽ കേഡറ്റുകൾക്ക് വേണ്ട നിർദ്ദേശം നൽകി. എസ്.പി.സി ഓഫീസർമാരായ സി.എസ്. ബൈജു, ടി.എം. ഉഷാദേവി എന്നിവർ സംബന്ധിച്ചു. 88 കേഡറ്റുകൾ പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |