SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.23 PM IST

അതിദാരിദ്ര്യ ലഘൂകരണം ആദ്യഘട്ടത്തിലേക്ക് : നവം. 30നകം അതിദരിദ്രരുടെ പട്ടിക

1
മുളങ്കുന്നത്ത് കാവ് കിലയിൽ നടന്ന ജനപ്രതിനിധികളുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

വടക്കാഞ്ചേരി: അതിദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയ നവംബർ 30 നകം പൂർത്തീകരിച്ച് പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടി സ്വീകരിക്കാൻ വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. കർമ്മ പദ്ധതിക്കുള്ള ആമുഖമായി ജില്ലയിലെ പഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, 7 മുനിസിപ്പാലിറ്റികൾ, കോർപറേഷൻ എന്നീ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരുടെ യോഗം മുളങ്കുന്നത്തുകാവ് 'കില'യിലാണ് ചേർന്നത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ നോഡൽ ഓഫീസർമാർക്കും, ജനപ്രതിനിധികൾക്കുമുള്ള യോഗങ്ങൾ 28 ഓടെ പൂർത്തീകരിക്കണമെന്നും തദ്ദേശ സ്ഥാപന തല, വാർഡ് തല ജനകീയ സമിതികൾ 20ന് മുമ്പായി രൂപീകരിക്കണമെന്നും യോഗം തീരുമാനിച്ചു. വിവരങ്ങൾ മൊബൈൽ ആപ് വഴി അപ്‌ഡേറ്റ് ചെയ്യാനും തീരുമാനമായി. ജില്ലയിലെ അതിദരിദ്രരെ കണ്ടെത്തി അവരെ കൈപിടിച്ചുയർത്തി പൊതുസമൂഹത്തോട് ചേർക്കാനുള്ള നടപടി, സാമൂഹിക ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ ഡേവിസ് മാസ്റ്റർ പറഞ്ഞു. കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് നഫീസ, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബസന്ത് ലാൽ, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ സോണിയഗിരി, ജനകീയാസൂത്രണം ജില്ലാ ഫെസിലേറ്റർ അനൂപ് കിഷോർ, ജില്ലാ നോഡൽ ഓഫീസർ സെറീന എ. റഹ്മാൻ എന്നിവർ പങ്കെടുത്തു.


അതിദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷന്മാർ നേതൃപരമായ സമീപനം കൈക്കൊണ്ട് പൂർണ്ണ സഹകരണം ഉണ്ടാകണം

ഹരിത വി. കുമാർ
കളക്ടർ
(യോഗത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്)


മറ്റ് തീരുമാനങ്ങൾ ഇവ

പദ്ധതി നടത്തിപ്പിന് വാർഡ് തലത്തിൽ രണ്ട് എന്യൂമറേറ്റർമാരെ കണ്ടെത്തണം
ഒക്ടോബർ 30 നകം ജനകീയ സമിതികളുടെ യോഗം ചേരണം
നവംബർ 5 നകം തദ്ദേശ സ്വയംഭരണ സ്ഥാപന തല ജനകീയ സമിതികൾ രൂപീകരിക്കും
നവംബർ 5 നകം വാർഡ് തല സമിതികൾ രൂപീകരിക്കണം
നവംബർ 15 നകം വാർഡ് തല സമിതി യോഗം ചേരണം
നവംബർ 25നകം ഫോക്കസ് ഗ്രൂപ്പ് ചർച്ച നടത്തണം

നവം. 30ന് അകം അതിദരിദ്രരുടെ പട്ടിക

കർമ്മപദ്ധതിയിൽ പങ്കാളികൾ ഇവർ

പഞ്ചായത്തുകൾ 86
ബ്ലോക്ക് പഞ്ചായത്തുകൾ 16
മുനിസിപ്പാലിറ്റികൾ 7
കോർപറേഷൻ 1.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.