തൃശൂർ : നവംബർ 15 നുള്ളിൽ ലോക്കൽ സമ്മേളനങ്ങൾ തീർത്ത് സി.പി.എം ഏരിയ സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി 177 ലോക്കൽ കമ്മിറ്റികളിലെ സമ്മേളനങ്ങൾക്ക് തുടക്കമായി. സെപ്തംബർ 15 മുതൽ ബ്രാഞ്ച് സമ്മേളനത്തോടെയാണ് പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കമായത്. ജനുവരി 20 ന് ശേഷമാണ് ജില്ലാ സമ്മേളനം. ബ്രാഞ്ച് സമ്മേളനങ്ങളിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയ്ക്ക് വന്നിരുന്നു. ഇത് ലോക്കൽ സമ്മേളനങ്ങളിലേക്കും നീണ്ടേക്കാം. ചിലയിടങ്ങളിൽ നേതൃസ്ഥാനത്തേക്ക് കടുത്ത മത്സരവുമുണ്ടായി. പ്രകടമായ ചേരിപ്പോര് ഇല്ലാതാക്കാനുള്ള ശ്രമമാണ് നേതൃത്വം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |