SignIn
Kerala Kaumudi Online
Friday, 19 April 2024 11.22 PM IST

അയ്യപ്പ സേവാസമാജത്തിന്റെ അയ്യപ്പ മഹാസംഗമം

ayyappa
അയ്യപ്പ സേവാസമാജത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന അയ്യപ്പ മഹാസംഗമം നടത്തിപ്പിന്റെ ആലോചനാ യോഗത്തിൽ ദേശീയ സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തുന്നു.

തൃശൂർ: ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന അയ്യപ്പ മഹാ സംഗമം നവംബർ 6ന് തൃശൂരിൽ നടത്തും. അയ്യന്തോൾ ടി.ജി.എസ്.എം സരസ്വതി വിദ്യാനികേതൻ സ്‌കൂളിൽ രാവിലെ 8.30ന് സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പതാക ഉയർത്തും. പേരിയോന്മാർ, ഗുരുസ്വാമിമാർ, പന്തളം രാജപ്രതിനിധി ശശികുമാർ വർമ്മ എന്നിവരെ ആദരിക്കും. കുമ്മനം രാജശേഖരൻ പങ്കെടുക്കും.

ആലോചനാ യോഗത്തിൽ റിട്ട. ഇൻകം ടാക്‌സ് കമ്മീഷണർ കിട്ടുനായർ അദ്ധ്യക്ഷനും സമാജം സംസ്ഥാന സെക്രട്ടറി മുരളി കോളങ്ങാട് ജനറൽ കൺവീനറുമായി സ്വാഗതം സംഘം രൂപീകരിച്ചു. ജില്ലാ അദ്ധ്യക്ഷൻ രാമദാസ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥൻ, ദേശീയ അഡ്മിൻ സെക്രട്ടറി പി. ഷണ്മുഖാനന്ദൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അരവിന്ദാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള അശോകേശ്വരം ക്ഷേത്രത്തിന്റെ ആറാട്ടുകുളമായ വടക്കേച്ചിറ ക്ഷേത്രക്കുളത്തിൽ ബോട്ടിംഗും ഭക്ഷണശാലയും ആരംഭിച്ച് ആചാര ലംഘനം നടത്തി ക്ഷേത്രപരിസരം വിനോദ കേന്ദ്രമാക്കാനുള്ള നടപടിയിൽ ശബരിമല അയ്യപ്പ സേവാ സമാജം പ്രതിഷേധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.