SignIn
Kerala Kaumudi Online
Friday, 29 March 2024 3.03 PM IST

ജവഹർ ബാൽ മഞ്ച് നേതൃസംഗമം

jawahar
ജവഹർ ബാൽ മഞ്ചിന്റെ ദേശീയ ചെയർമാൻ ഡോ. ജി.വി. ഹരിക്ക്‌ ഡി.സി.സി പ്രസിഡന്റ്‌ ജോസ് വള്ളൂർ ഉപഹാരം നൽകുന്നു.

തൃശൂർ: പുതിയ തലമുറയെ കൈപിടിച്ച് ഉയർത്തുന്ന ജവഹർ ബാൽ മഞ്ചിന്റെ സത്പ്രവർത്തിയെ പ്രകീർത്തിക്കുന്നതായി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ.

ജവഹർ ബാൽ മഞ്ച് നേതൃസംഗമവും ദേശീയ ചെയർമാൻ ഡോ. ജി.വി. ഹരിക്ക് നൽകിയ സ്വീകരണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ സുരേഷ് കെ. കരുൺ അദ്ധ്യക്ഷനായി. ഇന്നത്തെ രാഷ്ട്രീയ അവസ്ഥയിൽ ജവഹർ ബാൽ മഞ്ചിന്റെ ആവശ്യകത വലുതാണെന്നും, അതുകൊണ്ടാണ് ഈ പ്രസ്ഥാനം ദേശീയ തലത്തിലേയ്ക്ക് ഉയർന്നതെന്നും സ്വീകരണ ചടങ്ങിലെ ഉപഹാരം സ്വീകരിച്ച് ദേശീയ ചെയർമാൻ ഡോ. ജി വി ഹരി പറഞ്ഞു.
മുൻ ഡി.സി.സി പ്രസിഡന്റ് എം.പി വിൻസന്റ് , കെ.പി.സി.സി സെക്രട്ടറിമാരായ സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജവഹർ ബാൽ മഞ്ച് സംസ്ഥാന വൈസ് ചെയർമാന്മാരായ ജയപ്രകാശ്, ആനന്ദ് കണ്ണശ, സംസ്ഥാന കോർഡിനേറ്റർ വേണു തിയ്യാടി തുടങ്ങിയവർ ആശംസകൾ നേർന്നു. ഗാന്ധി ഫെസ്റ്റ് മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി. ജില്ലാ വൈസ് ചെയർമാൻ പി. എൽ ജോസ് സ്വാഗതവും ജില്ലാ കോർഡിനേറ്റർ അഡ്വ. എൻ. ഗീരീഷ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.