SignIn
Kerala Kaumudi Online
Thursday, 25 April 2024 11.10 AM IST

ദുരന്തനിവാരണ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഹാം റേഡിയോ ഓപറേറ്റർമാർ

ham

തൃശൂർ: ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് ഹാം റേഡിയോ ഓപറേറ്റർമാരെ നിയമിച്ചു. ജില്ലയിൽ മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഏതെങ്കിലും കാരണവശാൽ വാർത്താവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് തടസം നേരിടാതിരിക്കാനാണ് ഈ സംവിധാനം.

10 അംഗ സംഘത്തെയാണ് ജില്ലയിൽ നിയോഗിച്ചിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെ അമേച്വർ സ്റ്റേഷൻ ഇൻഡിവിജ്വൽ ഓപറേറ്റർ ലൈസൻസ് ഉള്ളവരാണ് ഹാം റേഡിയോ ഓപറേറ്റേഴ്‌സ്. കുറച്ച് പവറിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ലോവർ സൈഡ്, അപ്പർ സൈഡ് ബാൻഡുകളിൽ പ്രവർത്തിക്കുന്ന പ്രത്യേക വയർലെസ് സംവിധാനമാണ് ഇവർ ഉപയോഗപ്പെടുത്തുക. ദുരന്ത സാഹചര്യങ്ങളിൽ വൈദ്യുതി ഇല്ലാതെ 12 വോൾട്ട് ബാറ്ററി, റേഡിയോ, ബൈപോൾ ആന്റിന പ്രക്ഷേപണത്തിന് ട്രാൻസ്മിറ്റർ എന്നിവ ഉപയോഗപ്പെടുത്തി ദുരന്തമുഖത്തെ ഡാറ്റ ശേഖരിച്ച് താലൂക്ക് ഓഫീസുകളിലോ കളക്ടറേറ്റിൽ സജ്ജമാക്കുന്ന എമർജൻസി ഓപറേഷൻ സെന്ററിലേക്കോ വിവരങ്ങൾ കൈമാറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.