SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.59 PM IST

കുടുംബശ്രീയിൽ യുവതികളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ' ഓക്‌സിലറി ' ഗ്രൂപ്പുകൾ

kudumbasree
കുടുംബശ്രീ

നവംബർ ഒന്നിന് ജില്ലയിൽ 90,000 പേരെ അംഗങ്ങളാക്കും


തൃശൂർ: കുടുംബശ്രീയിൽ അംഗങ്ങളല്ലാത്തവരെ ഉൾപ്പെടുത്തി കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകൾ ആരംഭിക്കുന്നു. 18നും 40നും ഇടയിൽ പ്രായമുളള യുവതികളെ ഉൾപ്പെടുത്തി നാളെ ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയം ഭരണ വാർഡുകളിലും ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിക്കും. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലും എട്ട് നഗരസഭകളിലുമായി 1789 ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിനും അതുവഴി 90,000 ഓളം യുവതികളെ അംഗമാക്കാനുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
സ്ത്രീ ശാക്തീകരണത്തിനും യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക വികസനത്തിനും അതുവഴി സാമൂഹ്യ ഉന്നമനത്തിനും ഒരു വേദി യുവതികൾക്കായി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
നിലവിൽ കുടുംബശ്രീ അംഗങ്ങളിൽ 18നും 40നും ഇടയിൽ പ്രായമുളളവർ വെറും പത്ത് ശതമാനം മാത്രമാണ്. അതിനാൽ കുടുംബശ്രീ നടപ്പിലാക്കുന്ന പല പദ്ധതിയുടെയും ഗുണം കുടുംബശ്രീയിൽ അംഗമല്ലാത്ത ഒരു വലിയ വിഭാഗം യുവതികൾക്ക് ലഭിക്കുന്നില്ല. നിലവിൽ ഒരു കുടുംബത്തിൽ നിന്നും ഒരാൾക്ക് മാത്രമാണ് കുടുംബശ്രീ അംഗത്വം ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുടുംബശ്രീ അയൽക്കൂട്ടത്തിൽ അംഗമല്ലാത്ത യുവതികൾക്കും പലവിധ കാരണങ്ങളാൽ കുടുംബശ്രീ അംഗത്വം ഇല്ലാത്ത 18നും 40നും ഇടയിൽ പ്രായമുളള യുവതികൾക്കുമായി കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിക്കാൻ തീരുമാനിച്ചത്. ജില്ലയിലെ മുഴുവൻ വാർഡുകളിലും കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിനായുളള കുടുംബശ്രീ ജില്ലാ മിഷന്റെ കാമ്പയിൻ കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു.

അംഗത്വം

ഒരു കുടുംബത്തിലെ 18നും 40നും ഇടയിൽ പ്രായമുളള ഒന്നിലധികം വനിതകൾക്ക് ഓക്‌സിലറി ഗ്രൂപ്പിൽ അംഗത്വമെടുക്കാം

നിലവിൽ കുടുംബശ്രീ അംഗമായ യുവതികൾ ഈ ഗ്രൂപ്പിൽ പ്രത്യേകം അംഗത്വമെടുക്കേണ്ടതില്ല

അംഗത്വമെടുക്കുന്ന ഓരോ അംഗവും പ്രവർത്തന ഫണ്ടായി ഓരോ മാസവും നിശ്ചിത തുക (കുറഞ്ഞത് 10 രൂപ) ഗ്രൂപ്പിന് നൽകണം

പ്രവർത്തന രീതി

മാസത്തിൽ കുറഞ്ഞത് രണ്ട് തവണ ഗ്രൂപ്പുകൾ യോഗം ചേരണം

ഒരു ഗ്രൂപ്പിൽ പരമാവധി അംഗസംഖ്യ 50 ആയിരിക്കും

50ൽ കൂടുന്ന സാഹചര്യത്തിൽ രണ്ട് ഗ്രൂപ്പുകൾ രൂപീകരിക്കാം
ഓരോ ഗ്രൂപ്പിനും ഗ്രൂപ്പ് അംഗത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന ഒരു ടീം ലീഡർ ഉണ്ടായിരിക്കും

ഫിനാൻസ്, കോ ഓർഡിനേഷൻ, സാമൂഹിക വികസനം, ഉപജീവനം എന്നീ നാല് ടീം അംഗങ്ങൾ കൂടി ഭാരവാഹികളായി ഉണ്ടാകും

ഭാരവാഹികളുടെ കാലാവധി ഒരു വർഷമായിരിക്കും.

ടീം ലീഡർ, ടീം അംഗം (ഫിനാൻസ്) എന്നിവരുടെ പേരിൽ ഗ്രൂപ്പിന് ബാങ്കിൽ ജോയിന്റ് അക്കൗണ്ട് ഓപ്പൺ ചെയ്യണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.