തൃശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്സിന്റെ നേതൃത്വത്തിലുള്ള നിൽപ്പുസമരം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. എല്ലാ തൊഴിൽ മേഖലയും പോലെ അഭിഭാഷകരംഗവും പ്രതിസന്ധി നേരിടുകയാണെന്നും അത് പരിഹരിക്കാനാവശ്യമായ നടപടി സർക്കാർ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിഭാഷക ക്ഷേമനിധി 25 ലക്ഷം രൂപയാക്കി വർദ്ധിപ്പിക്കുക, ജൂനിയർ അഭിഭാഷകർക്ക് സ്റ്റൈപന്റ് ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഐ.എ.എൽ ജില്ലാ പ്രസിഡന്റ് അഡ്വ: ജോൺസൻ ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ. ആശ ഉണ്ണിത്താൻ, അഡ്വ. എം.എ. ജോയ്, അഡ്വ. കെ.ഡി. ഉഷ, അഡ്വ. ലാജു ലാസർ, വി.പി കിഷോർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |