തൃശൂർ: കെ.പി.എം.എസ് ഐക്യം ചാത്തൻ മാസ്റ്ററുടെ ആശയങ്ങളെ ശക്തിപ്പെടുത്തുമെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെ.പി.എം.എസ് ലയന സമ്മേളനം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവശതകൾ പരിഹരിക്കുന്നതിനും അവകാശങ്ങൾ നേടുന്നതിനും സമൂഹത്തെ പ്രബുദ്ധമാക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് കെ.പി.എം.എസ് രൂപീകരണത്തിലൂടെ ലക്ഷ്യം വച്ചത്. സുസംഘടിതമായ ഒരു പ്രസ്ഥാനത്തിലൂടെയല്ലാതെ അവനവന്റെ രക്ഷാ മാർഗ്ഗങ്ങൾ കണ്ടെത്താൻ സാദ്ധ്യമല്ലെന്ന ചാത്തൻ മാസ്റ്ററുടെ ആശയത്തെയാണ് ലയനത്തിലൂടെ സാക്ഷാത്കരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.സി. രഘു അദ്ധ്യക്ഷത വഹിച്ചു. തുറവൂർ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സി.വി. കൃഷ്ണൻ, എം.ടി. മോഹനൻ, എം.എ. വാസു, പി.കെ. രാജൻ, പി.വി. ബാബു, പ്രശോഭ് ഞാവേലി, സി.കെ. ഉത്തമൻ, ടി.എ. വേണു, അഡ്വ.എ. സനീഷ് കുമാർ, ശാന്ത ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ പ്രവർത്തകരാണ് ലയന സമ്മേളനത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |