SignIn
Kerala Kaumudi Online
Friday, 29 March 2024 6.40 PM IST

ഡി.എം പൊറ്റേക്കാട് അനുസ്മരണം

dm-potekad

തൃശൂർ : ഡി.എം പൊറ്റേക്കാട് അനുസ്മരണം നാളെ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അനുസ്മരണ സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സ്മരണിക പ്രകാശനം പി. ബാലചന്ദ്രൻ എം.എൽ.എ നിർവഹിക്കും.

ഡി.എം പൊറ്റേക്കാട് സംവിധാനം ചെയ്ത രമണനിൽ പാടിയ കരിപ്പുഴ രാധ, സഹസംവിധായകൻ വാസുദേവൻ അന്തിക്കാട് എന്നിവരെ ആദരിക്കും. പ്രൊഫ. കെ.യു. അരുണൻ, ഡോ. സി. രാവുണ്ണി, ഡോ. എം.എൻ. വിനയകുമാർ, സി.എസ്. ചന്ദ്രിക, എൻ. രാജൻ എന്നിവർ സംസാരിക്കും. ഡി.എം പൊറ്റേക്കാട്ട് ചാരിറ്റബിൾ സൊസൈറ്റി, പുരോഗമന കലാസാഹിത്യ സംഘം, മുല്ലനേഴി ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുക. പത്രസമ്മേളനത്തിൽ ഡോ. രാവുണ്ണി, അഡ്വ. പ്രേം പ്രസാദ്, പ്രേംലാൽ പൊറ്റേക്കാട്ട്, സി.കെ. രാജൻ, എം.ബി. സജീവൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, POTEKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.