തൃശൂർ : തനിക്കെതിരെ വ്യാജ വീഡിയോ പ്രസിദ്ധീകരിച്ച മറുനാടൻ മലയാളി എന്ന യു ട്യൂബ് ചാനലിനെതിരെ ടി.എൻ പ്രതാപൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ഷാജൻ സ്കറിയക്കെതിരെയാണ് പരാതി. കഴിഞ്ഞ ദിവസമാണ് വിദേശത്തെ ഒരു ചടങ്ങിൽ പ്രതാപൻ മദ്യപിച്ച് ലക്കുകെട്ടു എന്ന രീതിയിൽ വ്യാജവീഡിയോകൾ പുറത്തിറങ്ങിയിരുന്നു. ഇതിനെതിരെ പ്രതാപൻ നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനിടയിലാണ് മറുനാടൻ മലയാളിയിൽ വാർത്ത വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |