SignIn
Kerala Kaumudi Online
Friday, 19 April 2024 8.21 AM IST

ഏകാദശി വിളക്ക് ഇന്ന് തുടങ്ങും

gvr

ഗുരുവായൂർ: ക്ഷേത്രത്തിൽ ഏകാദശിക്ക് മുന്നോടിയായിഒരു മാസം നീളുന്ന വിളക്കാഘോഷം തിങ്കളാഴ്ച തുടങ്ങും. പാലക്കാട് അലനെല്ലൂർ പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ് ആദ്യ വിളക്ക്. തുടർന്നുള്ള ദിവസങ്ങളിൽ സംഘടനകളും സ്ഥാപനങ്ങളും ഓരോ ദിവസത്തെയും ഏകാദശിവിളക്ക് ആഘോഷിക്കും. ഡിസംബർ 14നാണ് ഏകാദശി. ഉദയാസ്തമന പൂജയോടെ ഏകാദശി ദിവസത്തെ വിളക്ക് ദേവസ്വം നടത്തും. ഏകാദശിയോടനുബന്ധിച്ച് ചെമ്പൈ സംഗീതോത്സവം നവംബർ 29ന് ആരംഭിക്കും. ഏകാദശി ദിവസം രാത്രി സംഗീതോത്സവം സമാപിക്കും. രണ്ടായിരത്തോളം പേർ പങ്കെടുക്കും. എല്ലാ ദിവസവും രാത്രി വിശേഷാൽ കച്ചേരികളും ഉണ്ടാകും. ഏകാദശി വിളക്കിന് മുന്നോടിയായി ദേവസ്വം പെൻഷൻകാരുടെ നേതൃത്വത്തിൽ കാര്യാലയ ഗണപതിക്ക് നിറമാല, ചുറ്റുവിളക്ക് എന്നിവ നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, GVR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.