തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ കഴുത്തിൽ മുറിവേൽപ്പിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സജനാണ് മൂർച്ചയേറിയ ഉളി ഉപയോഗിച്ച് ഇന്നലെ രാവിലെ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ജയിൽ അധികൃതർ അറിയിച്ചു. വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണ യൂണിറ്റിലെ തൊഴിലാളിയായിരുന്നു സജൻ. നിർമാണശാലയിൽ ഉപയോഗിക്കുന്ന ഉളി ഉപയോഗിച്ചാണ് സജൻ കഴുത്തിൽ മുറിവേൽപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു. ഉടനെ ഇയാളെ ജയിൽ അധികൃതർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |