SignIn
Kerala Kaumudi Online
Saturday, 20 April 2024 10.35 AM IST

വായ്പാട്ടിന് പകരം വീണാസംഗീതം; മോഹിനിയാട്ടത്തിൽ പരീക്ഷണമായി ലാസ്യ വിപഞ്ചിക

1
നർത്തകി ഷീബ കൃഷ്ണകുമാർ , വീണയിൽ ചിട്ടപ്പെടുത്തുന്ന സുമ സുരേഷ് വർമ്മ എന്നിവർ ലാസ്യ വിപഞ്ചികയുടെ ഒരുക്കങ്ങൾക്കിടെ.

വടക്കാഞ്ചേരി: നൃത്തത്തിന്റെ പിന്നണിയിൽ ഉയരുന്ന വായ്പാട്ടിന് പകരം വീണാ സംഗീതം... ചിറയ്ക്കൽ കോവിലത്തെ സുമ സുരേഷ് വർമ്മ മീട്ടുന്ന വീണാനാദത്തിനൊപ്പം കലാമണ്ഡലം പൂർവ വിദ്യാർത്ഥിയും മോഹിനിയാട്ടം കലാകാരിയുമായ കലാമണ്ഡലം ഷീബ കൃഷ്ണകുമാർ ചുവടുകൾ വയ്ക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ആശിർവാദത്തോടെ ഇരുകലാകാരികളും ചേർന്നൊരുക്കുന്ന നൃത്ത സംഗീത ശിൽപ്പത്തിന് പേര്, ലാസ്യ വിപഞ്ചിക..!

സാധാരണമായി നൃത്തത്തിന് പിന്നണിയിൽ വായ്പാട്ടാണ് പതിവ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് രണ്ടു വ്യത്യസ്ത മേഖലയിലുള്ള കലാകാരികളോട് പുതിയ നൃത്തരൂപം രംഗത്തെത്തിക്കാൻ നിർദേശിച്ചത്. കമലദളം സിനിമയിൽ മോഹൻലാലും, പാർവതിയും ചേർന്ന് അഭിനയിക്കുന്ന, പ്രേമോദാരനായ് അണയൂ എന്ന കൈതപ്രത്തിന്റെ തന്നെ വരികളാണ് ലാസ്യ വിപഞ്ചികയ്ക്കായി ആദ്യം ചിട്ടപ്പെടുത്തുന്നത്.

ഗാനം ഒരുക്കിയ കവിക്ക് മുന്നിൽ തന്നെയായിരുന്നു നൃത്തച്ചുവടുകളും വായ്പാട്ടിന് പകരം ഒരുക്കിയ വീണാനാദവും ആദ്യം അവതരിപ്പിച്ചത്. അന്യം വന്ന അഷ്ടപദിയാട്ടം എന്ന നൃത്ത രൂപത്തെ ഏറെ നാളത്തെ ഗവേഷണത്തിന് ശേഷം അരങ്ങിലെത്തിയ കലാകാരിയാണ് ഷീബ കൃഷ്ണകുമാർ. നൃത്തത്തിനായി ഉപയോഗിക്കുന്ന പദങ്ങളും വർണങ്ങളും മറ്റും ശാസ്ത്രീയമായാണ് ആസ്വാദകർക്ക് മുന്നിലെത്തിക്കുന്നത്.

വേറിട്ട രീതിയിലാണ് നൃത്തത്തിനായി വീണയുടെ സംഗീതം ഒരുക്കിയിട്ടുള്ളത്. പദങ്ങളും വർണങ്ങളും ശാസ്ത്രീയ ഗാനങ്ങളും വളരെ നന്നായി ചിട്ടപ്പെടുത്തിയിട്ടുണ്ട്.

- ഷീബ കൃഷ്ണകുമാർ,​ നർത്തകി

ഒരു മണിക്കൂർ ദൈർഘ്യമുള്ള നൃത്ത രൂപത്തിന് സ്വാതി തിരുന്നാൾ, ഇരയിമ്പൻ തമ്പി എന്നിവരുടെ കൃതികളും വീണയിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആദ്യമായാണ് വീണയിൽ നൃത്തത്തിനായി സംഗീതം ഒരുക്കുന്നത്.

- സുമ സുരേഷ് വർമ്മ,​ സംഗീതജ്ഞ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.