കൊടുങ്ങല്ലൂർ: മതിലകം ബ്ലോക്ക് പഞ്ചായത്ത് അഴിക്കോട് ഡിവിഷനിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു മുൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന നൗഷാദ് കറുകപ്പാടത്തിന് കെട്ടിവയ്ക്കാനുള്ള പണം മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ഡിവിഷൻ കമ്മിറ്റി നൽകി. അഴിക്കോട് ജെട്ടിയിൽ നടന്ന ചടങ്ങിൽ എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ അദ്ധ്യക്ഷനായി. ഡിവിഷൻ സെക്രട്ടറി കെ.പി. ഷാജി ഫണ്ട് കൈമാറി, വി.എ. കൊച്ചു മൊയ്തീൻ, സതീശൻ മാസ്റ്റർ, മുഹമ്മദ് റാഫി, നൗഷാദ് കൈതവളപ്പിൽ, കേരള കോൺഗ്രസ് നേതാവ് പി.കെ. രവി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |