തൃശൂർ : ആരോഗ്യശാസ്ത്ര സർവകലാശാല ജനുവരി മൂന്നു മുതലാരംഭിക്കുന്ന ഫൈനൽ ബി.ഡി.എസ് ഡിഗ്രി പാർട്ട് ഒന്ന് റെഗുലർ/സപ്ലിമെന്ററി (2016 ആൻഡ് 2010 സ്കീം) പരീക്ഷയ്ക്ക് ഡിസംബർ മൂന്നു മുതൽ ഇരുപത്തിയഞ്ചു വരെയുള്ള തിയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
നവംബർ ഇരുപത്തിയഞ്ച് മുതലാരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2017 സ്കീം) സ്പെഷ്യൽ പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഡിസംബർ ഒന്നിന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |