SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.55 PM IST

കുതിരാൻ ടണലിൽ സുരക്ഷാ പരിശോധന : രണ്ടുവരി ഗതാഗതം ലക്ഷ്യത്തിലേക്ക്

tonnel-

തൃശൂർ: രണ്ട് വരി ഗതാഗതത്തിന് മുന്നോടിയായി ഉന്നതതല യോഗം ചേരും മുൻപേ കുതിരാൻ ടണലിൽ ഭൗമശാസ്ത്ര വിദഗ്ദ്ധരുടെ സുരക്ഷാ പരിശോധനയുണ്ടാകും. ടണലിന് അടുത്തുള്ള പാറ തകർത്തുവേണം രണ്ടാം ടണലിലേക്കുള്ള വഴി പണിയേണ്ടത്. പാറകളിൽ നിയന്ത്രിത സ്‌ഫോടനം അനുവദനീയമാണോ എന്ന് ആദ്യം പരിശോധിക്കണം.

പാറയുടെ പാളിയുടെ സ്വഭാവം തിരിച്ചറിയേണ്ടത് ഭൗമശാസ്ത്ര വിദഗ്ദ്ധരാണ്. മഴയുള്ളപ്പോൾ പാറ പൊട്ടിക്കാനുമാകില്ല. പാറ പൊട്ടിക്കുന്നതിന് പകരം മുറിച്ചെടുക്കാനുള്ള സാദ്ധ്യതകളും കണ്ടെത്തണം. ചെലവ് കുറവായതിനാൽ സ്‌ഫോടനം നടത്താനാകും കരാർ കമ്പനി ശ്രമിക്കുക. എന്നാൽ അതിന് ശേഷം പാറയും മലയും ഇടിയുമോ എന്ന ആശങ്ക വിലയിരുത്തേണ്ടതുണ്ട്. ടണലിന് അടുത്തോ മലയിലേക്കോ ഭൂമിക്കടിയിലൂടെ വിള്ളലുണ്ടോ എന്നും പരിശോധനയ്ക്കും വിധേയമാക്കും. ഇങ്ങനെ വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷമാകും മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ഉന്നതതല യോഗം നടക്കുക.

ബാരിക്കേഡ് സ്ഥാപിച്ച് രണ്ടുവരി ഗതാഗതത്തിന് ഒരുക്കങ്ങളായി. പൊലീസിന്റെ ഒരുക്കങ്ങളും പൂർത്തിയാക്കി. ഒന്നാം ടണലിന് അടുത്ത് തൃശൂർ ഭാഗത്തേക്കുള്ള പഴയ റോഡ് പൊളിക്കാനായാണ് അതുവഴിയുള്ള ഗതാഗതം ഒഴിവാക്കി ടണലിലൂടെ രണ്ടുവരി ഗതാഗതം തുടങ്ങുന്നത്.

ഒരു കിലോമീറ്റർ ദൂരം ബാരിക്കേഡുകൾ

ബാരിക്കേഡുകൾ സ്ഥാപിച്ചത് ഒന്നാം ടണലിന് ഇരുവശത്തും
വ്യത്യസ്ത ഷിഫ്റ്റുകളിലായി കൂടുതൽ പൊലീസുകാർ
നിർമ്മാണക്കമ്പനിയുടെ സുരക്ഷാ ജീവനക്കാരും
ട്രയൽ റൺ നടത്തിയ ശേഷം പഴയ റോഡ് പൊളിക്കും

ഒന്നാം ടണലിൽ 400 മീറ്റർ കോൺക്രീറ്റിംഗ്

ഒന്നാം ടണലിന്റെ മുകളിൽ ശേഷിക്കുന്ന 400 മീറ്റർ ഭാഗം കൂടി കോൺക്രീറ്റിംഗ് ഉടൻ നടക്കും. രണ്ടാം ടണലിൽ കോൺക്രീറ്റിംഗ് നടത്തിക്കഴിഞ്ഞാൽ പാലക്കാട്ടേയ്ക്കുള്ള നിലവിലുള്ള പാത പൊളിക്കും. കോൺക്രീറ്റിംഗിന് പുതിയ യന്ത്രം എത്തിച്ചിട്ടുണ്ട്. ആദ്യം നിർമ്മാണം നടത്തിയിരുന്ന പ്രഗതി കമ്പനിയുടെ യന്ത്രം ഉപയോഗിച്ചാണ് ജോലികൾ നടക്കുന്നത്. കരാറിൽ നിന്നൊഴിവാക്കിയ പ്രഗതി, യന്ത്രങ്ങൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. പരീക്ഷണ ഓട്ടത്തിന് തയ്യാറാണെന്ന് നിർമ്മാണക്കമ്പനി അധികൃതർ അറിയിച്ചിരുന്നു. പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയാലും മൂന്ന് ദിവസത്തിന് ശേഷമേ നിലവിലെ പാത പൊളിക്കൂ. ഈ ദിവസങ്ങളിൽ ഗതാഗതത്തിന് പോരായ്മയുണ്ടെങ്കിൽ പരിഹരിക്കും.


കുതിരാനിലെ രണ്ടാം ടണലിലേക്കുള്ള റോഡ് നിർമ്മാണം സംബന്ധിച്ച് ഉന്നതതല യോഗം ഉടൻ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എസ്. ഷാനവാസ്
നോഡൽ ഓഫീസർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, TUNNEL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.