തൃശൂർ : ഇന്ത്യൻ സിനീയർ ചേംബർ തൃശൂർ റീജ്യണും പാലന ന്യുറോസിങ്കും സംയുക്തമായി ഗർഭിണികളായവർക്ക് നടത്തുന്ന കൗൺസലിംഗ് ' പരിപാലൻ' 26 ന് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരാവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 3.30ന് തൃശൂർ ഹയാത്ത് റീജൻസിൽ നടക്കുന്ന ചടങ്ങിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഫാ. ഡേവിസ് ചിറമ്മൽ, ഇമ ഷംസുദ്ദീൻ ഖാസ്മി എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികളായ ബിജു ശിവാനന്ദൻ, മാർട്ടിൻ തോമസ് കൂള, കെ.ബി. രാജഗോപാൽ, കെ.പി. മനോജ്, പി. മണികണ്ഠൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |