തൃശൂർ : വ്യാഴാഴ്ച്ച 450 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 445 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5417 ആണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,39,354 ആണ്. 5,32,197 പേരാണ് ആകെ രോഗമുക്തരായത്.
ജനകീയ പ്രമേയ അവതരണം
തൃശൂർ : കർഷക പ്രക്ഷോഭം ഒരു വർഷം തികയുന്ന ഇന്ന് വൈകീട്ട് 4 ന് കെ.എസ്.കെ.ടി.യു ജില്ലയിലെ വില്ലേജ് കേന്ദ്രങ്ങളിൽ ജനകീയ പ്രമേയ അവതരണം സംഘടിപ്പിക്കും. പ്രമേയത്തിന്റെ കോപ്പി പിന്നീട് പ്രധാനമന്ത്രിക്ക് മെയിൽ ചെയ്യും. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് യൂണിയൻ പ്രമേയം അവതരിപ്പിക്കുന്നത്. ജില്ലയിൽ 185 കേന്ദ്രങ്ങളിൽ പ്രമേയ അവതരണം നടക്കും. സംസ്ഥാന പ്രസിഡന്റ് എൻ.ആർ. ബാലൻ കോലഴി സെന്ററിൽ പ്രമേയ അവതരണം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ടി.കെ വാസു ചൂണ്ടൽ സെന്ററിലും, ജില്ലാ പ്രസിഡന്റ് എം.കെ. പ്രഭാകരൻ തൃശൂരിലെ പാട്ടുരായ്ക്കലും ഉദ്ഘാടനം ചെയ്യും.
ആത്മോപദേശ ശതകത്തിന്റെ
വ്യാഖ്യാനം പ്രകാശനം
തൃശൂർ: എൻ.ആർ ഗ്രാമപ്രകാശ് എഴുതിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം 27ന് വെെകിട്ട് 4.30ന് ലളിതകലാ അക്കാഡമി ഓപ്പൺ ആഡിറ്റോറിയത്തിൽ നടക്കും. ശ്രീനാരായണ ഗുരുവിൻ്റെ ആത്മോപദേശ ശതകം വ്യാഖ്യാനവും (നൂറ് അറിവുകൾ) ലേഖന സമാഹാരമായ നവോത്ഥാനത്തിന്റെ നാനാർത്ഥവും മന്ത്രിമാരായ ആർ. ബിന്ദു, കെ. രാജൻ എന്നിവർ പ്രകാശനം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |