തൃശൂർ : പ്രൊഫ. എം. മാധവൻ കുട്ടിയുടെ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടന്നു. എം.എൽ.എ, പി. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജൻ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി. മേയർ എം.കെ. വർഗീസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, കൗൺസിലർ പൂർണ്ണിമ സുരേഷ്, ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുമാരൻ, ശങ്കരംകുളങ്ങര ദേവസ്വം പ്രസിഡന്റ് ഹരിദാസ് മേനോൻ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ജോൺ സിറിയക്, തൃശൂർ പബ്ലിക് ലൈബ്രറി ജോ. സെക്രട്ടറി രാധാകൃഷ്ണൻ, കവി രാമചന്ദ്രമേനോൻ, തിരുവമ്പാടി എൻ.എസ്.എസ് കരയോഗം സെക്രട്ടറി കെ. വിജയരാഘവൻ എന്നിവർ യോഗത്തിൽ ദേവസ്വം വൈസ് പ്രസിഡന്റ് പി. രാധാകൃഷ്ണൻ സ്വാഗതവും, സെക്രട്ടറി എം. രവികുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |