SignIn
Kerala Kaumudi Online
Thursday, 25 April 2024 5.08 PM IST

ശാസ്ത്രജ്ഞരും കർഷകരും തമ്മിൽ ഹൃദയ ബന്ധം വേണം: മന്ത്രി

minister-
കാർഷിക സർവകലാശാല ഓൺലൈൻ ശില്പശാല മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: കർഷകരും ശാസ്ത്രജ്ഞരും തമ്മിൽ ഹൃദയ ബന്ധം വേണമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കൃഷിയുടെ പ്രോത്സാഹനത്തിന് അത് ആവശ്യമാണെന്നും പറഞ്ഞു. കാർഷിക സർവകലാശാല 'വിള പരിപാലന ശുപാർശകൾ 2021' ഓൺലൈൻ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവേഷണ ഫലങ്ങൾ കർഷകരിൽ എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റവന്യൂ മന്ത്രി കെ. രാജൻ അദ്ധ്യക്ഷനായി. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു ശിൽപ്പശാലയെ കുറിച്ചു വിശദീകരിച്ചു.

സർവ്വകലാശാല വികസിപ്പിച്ച 35 വിള ഇനങ്ങളും 80ൽപരം സാങ്കേതിക വിദ്യകളും ശിൽപ്പശാലയിൽ ചർച്ച ചെയ്യും. അനുമതി ലഭിക്കുന്ന സാങ്കേതിക വിദ്യകൾ സർവകലാശാലയുടെ പാക്കേജ് ഓഫ് പ്രാക്ടീസസ്: ക്രോപ്‌സ് എന്ന ആധികാരിക കാർഷിക പ്രസിദ്ധീകരണത്തിന്റെ 16-ാം പതിപ്പിൽ പ്രസിദ്ധീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.