തൃശൂർ: കലാസാഹിത്യ രംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന ആലങ്കോട് ലീലാകൃഷ്ണനുള്ള സ്നേഹാദര സമ്മേളനം 6 ന് വൈകിട്ട് 4ന് സാഹിത്യ അക്കാഡമി ആഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി അഡ്വ. കെ. രാജൻ, പി. ചിത്രൻ നമ്പൂതിരിപ്പാട്, സി. രാധാകൃഷ്ണൻ, വൈശാഖൻ തുടങ്ങിയവർ പങ്കെടുക്കും. സംഘാടക സമിതി ചെയർമാൻ പി. ബാലചന്ദ്രൻ എം.എൽ.എ, ജനറൽ കൺവീനർ ഇ. എം. സതീശൻ, സി. വി. പൗലോസ്, ജി. ബി. കിരൺ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |