തൃശൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തൃശൂർ യൂണിയൻ മഹാസമ്മേളനത്തോടെ സമാരംഭം കുറിച്ചു. സമ്മേളനം എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഐ.ജി.പ്രസന്നൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് ടി.ആർ. രഞ്ജു മുഖ്യപ്രഭാഷണം നടത്തി. യോഗം സീനിയർ മെമ്പർ ധർമ്മൻ വിയ്യത്ത് ഭദ്രദീപം തെളിച്ചു.
യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോ. സെക്രട്ടറി എൻ.വി.രഞ്ജിത്ത്, യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.വി. വിജയൻ, യൂണിയൻ കൗൺസിലർ പി.കെ. കേശവൻ, എസ്.എൻ.ബി.പി യോഗം കൂർക്കഞ്ചേരി അഡ്മിനിസ്ട്രേറ്റർ കെ.വി ജിനേഷ്, യൂണിയൻ കൗൺസിലർമാരായ
ഇന്ദിരാ ദേവി ടീച്ചർ, മോഹൻ കുന്നത്ത്, വനിതാ സംഘം പ്രസിഡന്റ് പത്മിനി ഷാജി, കൗൺസിലർമാരായ കെ.എ. മനോജ് കുമാർ, പി.വി. വിശ്വേശ്വരൻ, എ.കെ. ഗംഗാധരൻ, കെ.ആർ. മോഹനൻ, കെ.കെ. ഭഗീരഥൻ, എംപ്ലോയീസ് ഫോറം കേന്ദ്ര കമ്മിറ്റിയംഗം ഡോ. കെ.കെ. ഹർഷകുമാർ, രാജശ്രീ, പി.എസ് സന്ദീപ്, സുഷിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |