SignIn
Kerala Kaumudi Online
Thursday, 25 April 2024 8.00 PM IST

വിലക്കയറ്റം നിയന്ത്രണ വിധേയമാക്കും: മന്ത്രി

mobile

തൃശൂർ : വിലക്കയറ്റം നിയന്ത്രിക്കാൻ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളെ നിരത്തിലിറക്കി സംസ്ഥാന സർക്കാർ. പദ്ധതിയുടെ തൃശൂർ ജില്ലാതല ഉദ്ഘാടനം വിലങ്ങന്നൂരിൽ മൊബൈൽ മാവേലി സ്റ്റോർ ഫ്‌ളാഗ് ഓഫ് ചെയ്ത് മന്ത്രി കെ. രാജൻ നിർവഹിച്ചു. രാജ്യത്ത് പലചരക്ക്, പച്ചക്കറി വില ഉയരുന്ന സാഹചര്യത്തിൽ സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറുകളെ തിരിച്ചെത്തിച്ച് താത്കാലികമായി പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാനുള്ള ചുമതല ഹോർട്ടികോർപ്പിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വാർഡ് മെമ്പർ ഷൈജു കുര്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പാണഞ്ചേരി വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ജില്ലാ സപ്ലൈകോ അസിസ്റ്റന്റ് മാനേജർ ടി. ജെ ആശ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MOBILE MAVELI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.