തൃശൂർ: ബി.ജെ.പി സംസ്ഥാന കമ്മിറ്റിയിൽ ജില്ലയിൽ നിന്ന് എട്ട് പേരെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നാമനിർദ്ദേശം ചെയ്തു. രമ രഘുനന്ദനൻ, സന്തോഷ് ചെറാക്കുളം, സി.പി. സെബാസ്റ്റ്യൻ, അഡ്വ. സുധീർ ബേബി, കെ.പി. ജോർജ്ജ്, അഡ്വ. ടി.എസ്. ഉല്ലാസ് ബാബു, മോഹിനി പെരുമ്പടപ്പി, സൂര്യ ഷോബി എന്നിവരാണ് അംഗങ്ങൾ. ഉല്ലാസ് ബാബു ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. നേരത്തെ ദേശീയ കൗൺസിലിലേക്ക് പ്രഖ്യാപിച്ച എം.എസ്. സമ്പൂർണയ്ക്ക് പുറമെ മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി. ശ്രീധരൻ മാസ്റ്റർ, പി.എസ്. ശ്രീരാമൻ എന്നിവരെ കൂടി ഉൾപ്പെടുത്തി. പാലക്കാട്, മലപ്പുറം, പാലക്കാട് ഉൾപ്പെടുന്ന മേഖല ഭാരാവാഹി പട്ടികയിൽ അഡ്വ. രവികുമാർ ഉപ്പത്ത് (ജനറൽ സെക്രട്ടറി), അനീഷ് ഇയ്യാൽ, ബിജോയ് തോമസ് (വൈസ് പ്രസിഡന്റ്), സുധീഷ് മേനോത്ത് പറമ്പിൽ, എ. പ്രമോദ് (സെക്രട്ടറിമാർ) എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |