SignIn
Kerala Kaumudi Online
Friday, 19 April 2024 7.54 AM IST

ലൈഫിൽ ഉഴപ്പി ?

life

തൃശൂർ: ജീവനക്കാരുടെ കുറവ് മൂലം സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് അപേക്ഷ പരിശോധന ഇഴയുന്നു. ഇതുവരെ 30 ശതമാനത്തോളം അപേക്ഷയാണ് പരിശോധിച്ചത്.

ഈ രീതിയിൽ ഡിസംബറിൽ അമ്പത് ശതമാനം പോലും പൂർത്തിയാക്കാനാകില്ലെന്നാണ് വിലയിരുത്തൽ.

പഞ്ചായത്ത് തലത്തിൽ ഓരോ വാർഡിലും ചുരുങ്ങിയത് 25 മുതൽ അറുപത് വരെ അപേക്ഷ ലഭിച്ചിട്ടുണ്ട്. ഒരു വർഷമായി അപേക്ഷ നൽകിയവരാണ് ഏറെയും. പരിശോധിച്ച് ഗുണഭോക്തൃ പട്ടികയുടെ കരട് പ്രസിദ്ധീകരിക്കാൻ സർക്കാർ ലൈഫ് മിഷന് ഈ മാസം 20വരെ സമയം നീട്ടി നൽകി.

എന്നാൽ അപേക്ഷകരുടെ സ്ഥലപരിശോധന ഉൾപ്പെടെ പൂർത്തിയാക്കേണ്ട ചുമതലയിൽ നിന്നും കൃഷി അസിസ്റ്റന്റുമാരെ കൃഷി വകുപ്പ് പിൻവലിച്ചു. പകരം ജീവനക്കാരെയും നിശ്ചയിച്ചിട്ടില്ല. കൃഷി അസിസ്റ്റന്റുമാർക്ക് പകരം പഞ്ചായത്തുകൾക്ക് നിയന്ത്രണമുള്ള മറ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കാമെന്നാണ് സർക്കാർ നിലപാട്.

കുറവ് പാഞ്ഞാളിൽ

1158 അപേക്ഷകളുള്ള പാഞ്ഞാളിൽ 10 അപേക്ഷകളിൽ മാത്രമാണ് പരിശോധന പൂർത്തിയാക്കിയത്. സമാനമാണ് മറ്റത്തൂർ പഞ്ചായത്തിലെ അവസ്ഥയും. 0.9 ശതമാനം മാത്രമാണ് രണ്ട് പഞ്ചായത്തിലും നടന്നിട്ടുള്ളത്. 1493 അപേക്ഷകളുള്ള മറ്റത്തൂരിൽ 28 അപേക്ഷകളിലാണ് തീർപ്പായത്.


കൂടുതൽ കയ്പ്പമംഗലത്ത്

പഞ്ചായത്തുകളിൽ 50 ശതമാനം അപേക്ഷകൾ പരിശോധിച്ചത് രണ്ട് പഞ്ചായത്തുകളിലാണ്. 1016 ൽ 656 അപേക്ഷകൾ പരിഗണിച്ച കയ്പമംഗലം പഞ്ചായത്തും 948 ൽ 512 എണ്ണം പരിഗണിച്ച വാടാനപ്പിള്ളി പഞ്ചായത്തുമാണിത്. കയ്പ്പമംഗലത്ത് 66 ശതമാനവും 54 ശതമാനവും കടന്നു. 49.4 ശതമാനവുമായി കൊരട്ടി പഞ്ചായത്താണ് മൂന്നാം സ്ഥാനത്ത്.

നഗരസഭകൾ ഏറെ മുന്നിൽ

അപേക്ഷാ പരിശോധനയിൽ ഏറെ മുന്നിലാണ് നഗരസഭകൾ. 1162 അപേക്ഷകളുള്ള കൊടുങ്ങല്ലൂരിൽ 1127 എണ്ണത്തിൽ പരിശോധന പൂർത്തിയാക്കി. ഇവിടെ 97 ശതമാനം അപേക്ഷകളിലും നടപടിയായി. ചാലക്കുടിയിൽ 637ൽ 617 അപേക്ഷകളിലും പരിശോധന നടത്തി. കുന്നംകുളത്ത് 958 ൽ 906 ഉം ചാവക്കാട് 1146 ൽ 1080 അപേക്ഷകൾ പരിഗണിച്ചു. വടക്കാഞ്ചേരിയിൽ 819ൽ 768 അപേക്ഷകളും, ഇരിങ്ങാലക്കുടയിൽ 992 ൽ 831 ഉം, ഗുരുവായൂരിൽ 65.5 ശതമാനവും പരിശോധന നടത്തി.

കോർപറേഷനിൽ അമ്പതിൽ താഴെ

കോർപറേഷനിൽ ഭവന പദ്ധതിക്കായി 4,799 അപേക്ഷകൾ ലഭിച്ചതിൽ 2,221 അപേക്ഷകളുടെ പരിശോധനയാണ് നടന്നത്. കോർപറേഷനിലെ മൊത്തം അപേക്ഷകളുടെ 46.3 ശതമാനം മാത്രമാണിത്.

ലൈഫ് ആര് നൽകും

7 നഗരസഭകൾ

87 പഞ്ചായത്ത്
ആകെ അപേക്ഷ 77,658
ഭൂമിയുള്ള ഭവന രഹിതർ 46,978
ഭൂരഹിതരായ ഭവനമില്ലാത്തവർ 30,680
പരിശോധന പൂർത്തിയായത് 21,230

  • പരിശോധിച്ചത്

ഭൂമിയുള്ള ഭവന രഹിത അപേക്ഷകളിൽ 11,010
ഭൂരഹിതരായ ഭവനമില്ലാത്തവരുടേത് 10,220

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, LIFE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.