തൃശൂർ: കാലിക്കറ്റ് സർവകലാശാലാ അന്തർ കലാലയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ന് സർവകലാശാലാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ തുടക്കമാകും. 180 കോളേജുകളിൽ നിന്നായി 800 ഓളം പുരുഷ താരങ്ങളും 400 ഓളം വനിതാ താരങ്ങളും പങ്കെടുക്കും. ട്രാൻസ് ജെൻഡർ വിഭാഗത്തിൽ 3 പേർ മത്സരത്തിനുണ്ട്. ഒളിമ്പ്യന്മാരായ എം. ശ്രീശങ്കർ, ജിസ്ന മാത്യു, അന്താരാഷ്ട്ര താരങ്ങളായ സാന്ദ്ര ബാബു, ആദർശ് ഗോപി, മുഹമ്മദ് അനസ് തുടങ്ങിയ താരങ്ങൾ ട്രാക്കിലിറങ്ങും. 42 ഇനങ്ങളിലാണ് മത്സരം. ട്രാൻസ് ജെൻഡർ വിഭാഗത്തിന് 200 മീറ്റർ, ലോംഗ് ജമ്പ്, ഷോട്ട്പുട്ട് ഇനങ്ങളാണുള്ളത്. വൈകിട്ട് 4ന് വൈസ് ചാൻസലർ ഡോ. എം.കെ ജയരാജ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |