തൃശൂർ : നെഹ്രു പാർക്കിൽ 16 മുതൽ സന്ദർശകരുടെ എണ്ണം ദിനംപ്രതി 500 ആക്കാൻ പാർക്ക് സംരക്ഷണ സമിതി തീരുമാനിച്ചു.
സന്ദർശകർ കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകണമെന്ന് മേയർ എം.കെ വർഗീസ് പാർക്ക് സമിതിയെ അറിയിച്ചു.
ശനി, ഞായർ ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം ക്രമാതീതമായി ഉയർന്നതിന്റെ ഭാഗമായായിരുന്നു നിർദ്ദേശം. കോർപ്പറേഷൻ ആരോഗ്യ ശുചീകരണ വിഭാഗം ജീവനക്കാരെ അധികമായി നിയമിക്കാനും 16 മുതൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിന് ഡോക്ടറുടെ സേവനം ഉൾപ്പെടെ ലഭ്യമാക്കാനും ഏകീകൃത അനൗൺസ്മെന്റ് സംവിധാനം ഒരുക്കാനും യോഗത്തിൽ തീരുമാനമായി.
മേയർ എം.കെ. വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.കെ. ഷാജൻ, വർഗ്ഗീസ് കണ്ടംകുളത്തി, ഷീബ ബാബു, സാറാമ്മ റോബ്സൺ, ജോൺ ഡാനിയേൽ, ഗോപകുമാർ, പാർക്ക് സംരക്ഷണ സമിതി ചെയർമാൻ സി.പി. പോളി, ഡിവിഷൻ കൗൺസിലർ പൂർണ്ണിമ സുരേഷ്, സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ തുടങ്ങിയവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |