SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.08 PM IST

ഗുരുവായൂർ സത്യഗ്രഹം: സെമിനാറും പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന്

guruvayoor

തൃശൂർ: ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹനവതിയുടെ ഭാഗമായി ഇന്ന് രാവിലെ 8.30ന് 'ഗുരുവായൂർ സത്യഗ്രഹത്തിന്റെ സാമൂഹികപ്രസക്തി' എന്ന വിഷയത്തിൽ ചരിത്രസെമിനാറും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും.

ദേവസ്വം പുതുതായി നിർമ്മിച്ച തെക്കേ നടയിലെ പന്തൽ സമർപ്പണം, ശ്രീവത്സം കോമ്പൗണ്ടിലെ ഗജരത്‌നം ഗുരുവായൂർ പത്മനാഭന്റെ പ്രതിഭാസമർപ്പണം, ചുമർച്ചിത്രപഠന കേന്ദ്രം വരച്ച പത്മനാഭകഥകൾ ആലേഖനം ചെയ്ത ചുമർചിത്രങ്ങളുടെ നേത്രോന്മീലനം, മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സ്ഥാപിച്ച എൽ.ഇ.ഡി വാൾ സമർപ്പണം, ക്ഷേത്ര കൂത്തമ്പലം നവീകരണത്തിന് ലഭിച്ച യുനെസ്‌കോ പുരസ്‌കാരസമർപ്പണം, ഗുരുവായൂർ സത്യാഗ്രഹത്തിന് സാക്ഷ്യംവഹിച്ച പി. ചിത്രൻ നമ്പൂതിരിപ്പാടിന് ആദരം തുടങ്ങിയ പരിപാടികളാണ് നടക്കുക. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ടി.എൻ പ്രതാപൻ എം.പി, എൻ.കെ അക്ബർ എം.എൽ.എ, ഗുരുവായൂർ നഗരസഭചെയർമാൻ എം. കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും. ചരിത്രസെമിനാറിൽ പി. ചിത്രൻ നമ്പൂതിരിപ്പാട്, റിട്ട. ജസ്റ്റിസ് കെ. സുകുമാരൻ, സാഹിത്യഅക്കാഡമി പ്രസിഡന്റ് വൈശാഖൻ എന്നിവർ സംസാരിക്കും. പ്രൊഫ. എം.എം നാരായണൻ മോഡറേറ്ററാകും. ദേവസ്വംചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും.

ഇ​ന്ത്യ​ൻ​ ​വെ​റ്റ​റി​ന​റി​ ​അ​സോ​സി​യേ​ഷ​ൻ​ ​വാ​ർ​ഷി​കം

തൃ​ശൂ​ർ​ ​:​ ​ഇ​ന്ത്യ​ൻ​ ​വെ​റ്റ​റി​ന​റി​അ​സോ​സി​യേ​ഷ​ൻ​ ​വാ​ർ​ഷി​ക​സ​മ്മേ​ള​നം​ ​ഇ​ന്നും​ ​നാ​ളെ​യു​മാ​യി​ ​തൃ​ശൂ​ർ​ ​മെ​ർ​ലി​ൻ​ ​ഇ​ന്റ​ർ​​നാ​ഷ​ണ​ൽ​ ​ഹോ​ട്ട​ലി​ൽ​ ​ന​ട​ക്കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​ഇ​ന്ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന് ​ന​ട​ക്കു​ന്ന​ ​ക​ർ​ഷ​ക​സെ​മി​നാ​ർ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​കെ​.ഡേ​വി​സ്മാ​സ്റ്റ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും. സം​ഘ​ട​നാ​ ​വൈ​സ്​പ്ര​സി​ഡ​ന്റ് ​ഡോ.​എ​സ്.​ ​മാ​യ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​നാ​ളെ​ ​രാ​വി​ലെ​ 9.30​ ​ന് ​മ​ന്ത്രി​ ​കെ.കൃ​ഷ്ണ​ൻകു​ട്ടി​ ​വാ​ർ​ഷി​കസ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സം​സ്ഥാ​ന​പ്ര​സി​ഡ​ന്റ് ​ഡോ.എം.​കെ.​പ്ര​ദീ​പ്‌കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​പി.ബാ​ല​ച​ന്ദ്ര​ൻ​ ​മു​ഖ്യാ​തി​ഥി​യാ​കും.​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​ഡോ.​എം.​കെ.​പ്ര​തീ​പ്കു​മാ​ർ,​ ​ഡോ.​കെ.ഗി​രീ​ശ​ൻ,​ ​ഡോ.​യു.​എ​സ്.​​രാ​മ​ച​ന്ദ്ര​ൻ,​ ​ഡോ.​എ​ൻ.​​ഉ​ഷ​റാ​ണി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, GURUVAYOOR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.