SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.00 AM IST

പുതുവർഷം ലഹരിയിൽ മുക്കാൻ മയക്കുമരുന്ന് ഒഴുക്കി മാഫിയാസംഘങ്ങൾ

mdam

തൃശൂർ: പാനിപ്പൂരി, ഫ്രൂട്ട് ജ്യൂസ് പാക്കറ്റുകളിലാക്കി കടത്തിക്കൊണ്ടു വരികയായിരുന്ന ഏകദേശം മൂന്ന് കോടി രൂപ വില വരുന്ന മൂന്ന് കിലോഗ്രാം എം.ഡി.എം.എയുമായി കൊടുങ്ങല്ലൂർ സ്വദേശികളെ ആലുവയിൽ പിടികൂടിയതോടെ ഇതിന്റെ നല്ലൊരു പങ്ക് മുൻപ് തൃശൂരിലുമെത്തിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് എക്‌സൈസ്.

കൊച്ചിയിൽ നടക്കാറുള്ള പുതുവർഷ ഡി.ജെ പാർട്ടികൾക്ക് സമാനമായ ആഘോഷം തൃശൂരിലും ഉണ്ടായേക്കാമെന്നതിനാൽ എക്‌സൈസ് - പൊലീസ് വിഭാഗങ്ങൾ പരിശോധനകൾ കടുപ്പിക്കും. മൂന്ന് കോടിയിലേറെ വിലവരുന്ന ലഹരി വസ്തുക്കൾ ഇവരെത്തിക്കണമെങ്കിൽ ഇതിന് പിന്നിൽ വൻ മാഫിയകൾ പണം വാരിയെറിയുന്നുണ്ടെന്നാണ് കരുതുന്നത്.
പിടിയിലായ സംഘത്തിൽ നിന്ന് ഡൽഹി ഫരീദാബാദിൽ നിന്നുള്ള ട്രെയിൻ ടിക്കറ്റ് കണ്ടെടുത്തിരുന്നു. അതുകൊണ്ട് ഡൽഹി കേന്ദ്രീകരിച്ചുളള സംഘം ഇതിന് പിന്നിലുണ്ടെന്നാണ് സംശയം. ലഹരിക്കടത്തിന് പിന്നിൽ വൻമാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി തൃശൂർ എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ മനോജ് കുമാർ വ്യക്തമാക്കിയിരുന്നു. കൊച്ചി, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ വിവിധ ഹോട്ടലുകളിലും സ്വകാര്യ കേന്ദ്രങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപക പ്രചാരണം നൽകി പുതുവർഷ ആഘോഷപരിപാടികൾ നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഡി.ജെ പാർട്ടികളിൽ വ്യാപകമായി ഉപയോഗിക്കുന്ന എം.ഡി.എം.എയ്ക്ക് പുതുവർഷം അടക്കമുള്ള ആഘോഷ സമയങ്ങളിൽ ഡിമാൻഡ് കൂടും.

ബംഗളൂരുവും കേന്ദ്രം

കഞ്ചാവും മദ്യവും പുകയില ഉത്പന്നങ്ങളും ഉപയോഗിച്ചിരുന്ന യുവാക്കൾ വ്യാപകമായി മയക്കുമരുന്നിലേക്ക് എത്തിയിരിക്കുകയാണെന്നാണ് എക്‌സൈസ് നൽകുന്ന വിവരം. ഏതാനും വർഷമായി മയക്കുമരുന്നിന്റെ പ്രധാനകേന്ദ്രം ബംഗളൂരുവാണ്. മയക്കുമരുന്ന് ഗുളികകളും മാജിക് മഷ്‌റൂമും അടക്കം സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്. ഏറ്റവും വീര്യം കൂടിയ എം.ഡി.എം.എ അടുത്തിടെയാണ് വരവ് തുടങ്ങിയത്.

പൊന്നുംവില

ബംഗളൂരുവിൽ ഗ്രാമിന് വില: 1800 മുതൽ 2000 രൂപ വരെ
നാട്ടിൽ വിൽക്കുന്നത്: 4000 മുതൽ 6000 രൂപവരെ.

ലഹരി മണിക്കൂറുകളോളം

എം.ഡി.എം.എ (മെത്തലിൻ ഡയോക്‌സി മെത്തഫെറ്റാമിൻ) തരി ലഭിക്കുക പൊടി രൂപത്തിൽ.
ഉപയോഗിച്ചാൽ തലച്ചോറിന്റെ പ്രവർത്തനം താളം തെറ്റി പ്രത്യേക മാനസികാവസ്ഥയിലേക്ക്
ലഹരി മണിക്കൂറുകളോളം നിലനിൽക്കുമെന്നതിനാൽ വിലയും ഡിമാൻഡും കൂടുതൽ
പാർട്ടി ഡ്രഗ് എന്ന പേരിൽ അറിയപ്പെടുന്നു, അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയിലും ട്രെൻഡ്‌

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MDMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.