തൃശൂർ: അഞ്ചാം ഇന്റർനാഷണൽ ഫോക്ലോർ ഫിലിം ഫെസ്റ്റിവൽ ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. തൃശൂർ ചലച്ചിത്ര കേന്ദ്രം ഐ.എഫ്.എഫ്.ടി എന്നിവരുടെ നേതൃത്വത്തിൽ തൃശൂർ സെന്റ് തോമസ് കോളേജ് സെന്റർ ഫൊർ മീഡിയ സ്റ്റഡീസ്, നാട്ടുകലാകാര കൂട്ടം, തൃശൂർ പ്രസ് ക്ലബ്, മുവ്വാറ്റുപുഴ ഫിലിം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
സെന്റ് തോമസ് കോളേജ് മെഡ്ലികോട്ട് ഹാൾ, സെന്റർ ഫോർ മീഡിയ സ്റ്റഡീസ്, തൃശൂർ പ്രസ് ക്ലബ് എം.ആർ നായർ ഹാൾ, പി.ജി സെന്റർ, ശ്രദ്ധ ഓർഗാനിക് സെന്റർ എന്നീ വേദികളായാണ് പ്രദർശനം. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ഒന്നിന് വൈകീട്ട് നാലിന് മെഡ്ലികോട്ട് ഹാളിൽ മന്ത്രി കെ. രാജൻ നിർവഹിക്കും. മന്ത്രി ആർ. ബിന്ദു, മേയർ എം.കെ. വർഗീസ് എന്നിവർ സംസാരിക്കും.വാർത്താസമ്മേളനത്തിൽ ചെറിയാൻ ജോസഫ്, വിജി തമ്പി, ഡോ. സി.എസ്. ബിജു, സി.ബി. ബൈജു, രഞ്ജിത്ത് ബാലൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |