തൃശൂർ : 15 വയസ് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിനായ കോവാക്സിന്റെ വിതരണം ജനുവരി 3 മുതൽ ആരംഭിക്കും. 2007 ലോ അതിന് മുൻപോ ജനിച്ചവർക്കാണ് വാക്സിൻ സ്വകരിക്കാൻ കഴിയുക.
ഇന്ന് കൊവിൻ വെബ്സൈറ്റിൽ (www.cowin.gov.in) ഇതിനായി രജിസ്റ്റർ ചെയ്യാം. കൂടാതെ ജനുവരി 3 മുതൽ വാക്സിനേഷൻ സെന്ററുകളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാം. കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കുന്നതായിരിക്കും അഭികാമ്യം . കുട്ടികൾക്കായുള്ള വാക്സിനേഷനായി വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കും. എല്ലാ വിധത്തിലുമുള്ള കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും വാക്സിൻ നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |