തൃശൂർ: വെള്ളാനിക്കര കാർഷിക കോളേജ് എൻ.എസ്.എസ് യൂണിറ്റും റീഹോബോത് ഗേൾസ് ഹോമും സംയുക്തമായി നെല്ലിക്കുന്ന് ഗേൾസ് ഹോമിലെ 'കൃഷി സൗഹൃദം' പരിപാടി പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒരു ഏക്കറിൽ ചീര, വെണ്ട, പയർ, ഗ്രാഫ്റ്റ് വഴുതന എന്നീ പച്ചക്കറികളുടെ കൃഷിയാണ് ആദ്യ ഘട്ടത്തിൽ നടത്തുക.
ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന കാർഷിക വിജ്ഞാനവ്യാപന പ്രവർത്തനങ്ങളും അന്തേവാസികൾക്കായി മാനസികോല്ലാസത്തിനും വിദ്യാഭ്യാസ പരിശീലനത്തിനുമുതകുന്ന പരിപാടികളുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. വാർഡ് കൗൺസിലർ മേഴ്സി അജി അദ്ധ്യക്ഷത വഹിച്ചു. കാർഷിക കോളേജ് ഡീൻ ഡോ. എൻ. മിനി രാജ് മുഖ്യ പ്രഭാഷണം നടത്തി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ.കെ. ജി. വിശ്വനാഥൻ, മെമ്പർ ഡോ. കെ ബാസ്പിൻ , ഡോ. റൊണാൾഡ് ഗോഡ്ലി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |