കൂർക്കഞ്ചേരി : ശ്രീ മാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന്റെ നോട്ടീസ് ക്ഷേത്രം മേൽശാന്തി വി.കെ.രമേഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ എസ്.എൻ.ബി.പി യോഗം അഡ്മിനിസ്ട്രേറ്റർ ജിനേഷ് കെ.വിശ്വനാഥൻ വിവിധ ഉത്സവക്കാവടി കമ്മിറ്റി ഭാരവാഹികൾ, എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.വി.സദാനന്ദൻ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
എസ്.എൻ.ബി.പി യോഗം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ബാബു, ജയൻ കൂനാപാടൻ, എസ്.എൻ ലൈബ്രറി അഡ്മിനിസ്ട്രേറ്റർ കെ.ആർ മോഹനൻ, എസ്.എൻ.ബി.പി യോഗം മുൻ ഭരണസമിതി അംഗങ്ങളായ സുനിൽകുമാർ പയ്യപ്പാടൻ, ഉന്മേഷ് പാറയിൽ, ക്ഷേത്രം സമാജം അംഗങ്ങൾ, ക്ഷേത്രം ജീവനക്കാർ, മാതൃസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായി. 18 നാണ് തൈപ്പൂയം.
സ്കൂൾ പാചക തൊഴിലാളി മാർച്ച്
തൃശൂർ: സ്കൂൾ പാചക തൊഴിലാളി സംഘാടന സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 30ന് രാവിലെ 10ന് മന്ത്രി കെ.രാധാകൃഷ്ണന്റെ വസതിയിലേക്ക് മാർച്ച് നടത്തും. ആദിവാസി കുട്ടികൾക്കായുള്ള ഏക അദ്ധ്യാപക വിദ്യാലയം അടച്ചുപൂട്ടുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് മാർച്ച്. ജി.ഷാനവാസ്, എസ്.ശകുന്തള, എം.ഷംസുദ്ദീൻ, ശ്രീധരൻ തേറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മാഡംക്യൂറി കറന്റ് അഫയേഴ്സ് പരീക്ഷ
തൃശൂർ: വിദ്യാർത്ഥികളിൽ പത്രവായന ശീലം വളർത്തിയെടുക്കുന്നതിനായി മാഡംക്യൂറി അക്കാഡമി കറന്റ് അഫയേഴ്സ് പരീക്ഷ സംഘടിപ്പിക്കുന്നു. 8, 9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഫെബ്രുവരി 5ന് വൈകീട്ട് 8 മുതൽ മാഡംക്യൂറി ആപ്പിലൂടെ ഓൺലൈനായാണ് പരീക്ഷ നടത്തുന്നത്. വിജയികൾക്ക് ആകെ 30,000 രൂപയുടെ കാഷ് പ്രൈസുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ടോണി ചേർപ്പ്, സത്താർ പി.എം, ശരത്ത് കൃഷ്ണൻ, വിൽഫ്രഡ് തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |