തൃശൂർ: ഒരു മാസത്തിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണം 500 കടന്നു. കഴിഞ്ഞ രണ്ടുദിവസമായി 400ന് മുകളിലായിരുന്നു. വരുംദിവസങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മാസം മൂന്നിനാണ് ഒടുവിൽ രോഗികളുടെ എണ്ണം 500 ന് മുകളിലെത്തിയത്.
ഇന്നലെ സ്ഥിരീകരിച്ച രോഗികളിൽ 550 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 153 പേർ മാത്രമാണ് രോഗമുക്തരായത്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,465 ആണ്. ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 5,53,174 ആണ്. 5,46,554 പേരാണ് ആകെ രോഗമുക്തരായത്.
എ.വി സജീവ് സംസ്ഥാന ചെയർമാൻ
തൃശൂർ: നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ചെയർമാനായി എ.വി സജീവിനെ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ നിയമിച്ചു. എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റ്, എഫ്.സി.ഐ ഒ.ബി.സി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഡോ.ആർ.ബോസ്, അഡ്വ.എം.പ്രതിഭ (വൈസ് ചെയർമാൻ ) ഡോ.പി.കെ മോഹൻ രാജ്, ഉദിനൂർ സുകുമാരൻ, അനിൽകുമാർ സുകുമാരൻ, ബാബു ഇടയാടിക്കുഴി, മൊഹമ്മദ് ബഷീർ, സോളി സെബാസ്റ്റ്യൻ, കുമാർ, ഗോപി വെട്ടത്ത്, കെ.മുകുന്ദൻ മാസ്റ്റർ, സുഷീൽകുമാർ വി.ഡി, സി.റെജി (ജനറൽ സെക്രട്ടറിമാർ), സഞ്ചു കാട്ടുങ്ങൽ (ട്രഷറർ) എന്നിവരെയും നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |